ഐയ്ക്കരനാട് പഞ്ചായത്തിലെ ഞെരിയാംകുഴി തോടിന്റെ ആഴം വർദ്ധിപ്പിക്കുന്നു.

 

കോലഞ്ചേരി: ഐയ്ക്കരനാട് ഗ്രാമപഞ്ചായത്തിലെ നെല്‍കൃഷി വികസനത്തിനായി ഞെരിയാംകുഴി തോടിന്റെ ആഴം വർദ്ധിപ്പിക്കുന്നു. പഞ്ചായത്തിലെ
5,7,8 വാര്‍ഡുകളിലെ 30 ഏക്കറോളം വരുന്ന തരിശുപാടം കൃഷിയോഗ്യമാക്കുന്നതിന്റെ ഭാഗമായി തോട്ടിലെ നീരൊഴുക്ക് വര്‍ദ്ധിപ്പിക്കുന്നതിനാണ് ആഴം കൂട്ടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം സിന്തൈറ്റ് മാനേജിഗ് ഡയറക്ടര്‍ ഡോ. വിജു ജേക്കബ് നിര്‍വ്വഹിച്ചു. സിന്തൈറ്റ് ഇന്‍ഡസ്ട്രീസിന്റെ സി.എസ്.ആര്‍. വിഭാഗമായ സി.വി.ജെ. ഗ്രാമോദയ വഴി പഞ്ചായത്തും പാടശേഖരസമിതിയും കൃഷിഭവനും ചേര്‍ന്ന് നടത്തുന്ന പദ്ധതിയാണിത്. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് റിയാലിറ്റി ഹെഡ് ജോസഫ് ജോണ്‍, സി.വി.ജെ. ഗ്രാമോദയ പ്രൊജക്റ്റ് മാനേജര്‍ ലിസി ജേക്കബ്, കൃഷിക്ക് നേതൃത്വം നല്‍കുന്ന റോജേഷ്, കെ.എസ്. മാത്യു, കുര്യാച്ചന്‍ മങ്ങാട്ടുമോളയില്‍, പഞ്ചായത്തംഗം ഷൈനി, ബിജു പഞ്ചായത്ത് മെമ്പര്‍മാര്‍, പാടശേഖരസമതി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോ …

Back to top button
error: Content is protected !!