രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് 17 വരെ നീട്ടി, കൊവിഡ് തീവ്ര ബാധിത മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും…
കോവിഡ് -19 വൈറസ് വ്യാപനം ചെറുക്കാനായി വീണ്ടും ലോക് ഡൗണ്‍ നീട്ടി. മൂന്നാം ഘട്ടമായി മേയ് 17വരെയാണ് ലോക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. കൂടുതല്‍ ഇളവുകള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രീന്‍സോണില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടായിരിക്കും.
രണ്ടാം ഘട്ടമായി മേയ് മൂന്ന് വരെ ലോക് ഡൗണ്‍ നീട്ടിയത്. ഇതു തീരാന്‍ രണ്ടു ദിവസം ശേഷിക്കെയാണ് വീണ്ടും ലോക് ഡൗണ്‍ നീട്ടിയത്. പൊതു ഗതാഗതം അനുവദിക്കില്ല, ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കാന്‍ അനുവദിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇളവുകള്‍ അനുവദിച്ചിട്ടില്ല.