പല്ലാരിമംഗലത്ത് വിദ്യാഭ്യാസ സദസ്സ് സംഘടിപ്പിച്ചു
പല്ലാരിമംഗലം: ലോക്കല്‍ ജനകീയ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സദസ്സ് നടത്തി. കൂവള്ളൂര്‍ കവലയില്‍ എംജി സര്‍വകലാശാല അസിസ്റ്റന്റ് പ്രഫസര്‍ ഡോക്ടര്‍ ടി കെ ജാബിര്‍ ഉദ്ഘാടനം ചെയ്തു. ജനകീയ വിദ്യാഭ്യാസ സമിതി ചെയര്മാന് പി എം മുഹ്യുദ്ദീന്‍ അധ്യക്ഷനായി. കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ കാവി വത്കരണത്തിനും സ്വകാര്യ വത്കരണത്തിനുമെതിരെയായിരുന്നു സദസ്സ്. യൂണിവേഴ്സിറ്റി ട്രെയ്നിംഗ് കോളേജ് അസിസ്റ്റന്റ് പ്രഫസര്‍ മാഹിന്‍ കെ അലിയാര്, പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, എം എ വത്സലന്‍, എം എം ബഷീര്‍, സഫിയ സലീം, സീനത്ത് മൈതീന്‍, റിയാസ് തുരുത്തേല്‍, എ എ രമണന് എന്നിവര്‍പ്രസംഗിച്ചു.