കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു

കോതമംഗലം : താലൂക്ക് എന്‍.എസ്.എസ്. കരയോഗ യൂണിയന്‍ ഹ്യൂമന്‍ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. യൂണിയന്‍ പ്രസിഡന്റ് കെ.പി. നരേന്ദ്രനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.കെ. രാജേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷനായി. ടി.എന്‍. നവീന്‍ ഗണേശ് ക്ലാസെടുത്തു. എന്‍.എസ്.എസ്. പ്രതിനിധി സഭാംഗം പി.പി. സജീവ്, യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.കെ. വിജയന്‍ നായര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് വത്സല ശശിധരന്‍, എച്ച്.ആര്‍. സെന്റര്‍ കോ-ഓര്‍ഡിനേറ്ററും യൂണിയന്‍ സെക്രട്ടറിയുമായ എസ്.എന്‍. ശ്രീകാന്ത്, സി.എസ്. രാജു എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!