പായിപ്ര സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സി.പി.എം പാനലിന് എതിരില്ല

മൂവാറ്റുപുഴ :  പായിപ്ര സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സി.പി.എം പാനലിന് എതിരില്ല. മെയ് 21ന് നടക്കേണ്ട പായിപ്ര സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് ജനറൽ വിഭാഗത്തിൽ 8പേരം വനിത വിഭാഗത്തിൽ 3പേരും പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തി. ഒരാളും, നിക്ഷേപ വിഭാഗത്തിൽ ഒരാളുമുൾപ്പടെ 13 പേർക്കും എതിരില്ലായിരുന്നു.  ഇവർ 13പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരിയായ മൂവാറ്റുപുഴ അസിസ്റ്രന്റ് രജിസ്ട്രാർ (ജനറൽ) പ്രഖാപിച്ചു. ജനറൽ വിഭാഗത്തിൽ കരിം കുട്ടത്തികുടി, നാസർ കെ.എൻ, ഫസൽ കെ.പി, കെ.എസ്. രങ്കേഷ്, കെ.എ.രാജൻ, കെ.എസ്.സലിം, സീതി വി.പി, ഹരിദാസ് ഇ.എ എന്നിവരും, വനിത വിഭാഗത്തിൽ ജെബി ഷാനവാസ്, നീന കെ.എം, സിനി നൗഷാദ് എന്നവരും, എസ്.സി- എസ്.ടി വിഭാഗത്തിൽ പി.എ.ബിജു, നിക്ഷേപ വിഭാഗത്തിൽ ഹരിദാസ് പി.എസ്. എന്നിവരുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

Back to top button
error: Content is protected !!