പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു
വാഴക്കുളം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വടകോട് വടക്കുംമറ്റത്തില് പരേതനായ മാധവന്റെ ഭാര്യ ജാനകി (88) ആണ് മരിച്ചത്. മഞ്ഞള്ളൂര്‍ പുളിക്കാന്പുറത്ത് കുടുംബാംഗമാണ്. രണ്ടാഴ്ച മുന്‍പ് വാഴക്കുളം കല്ലൂര്‍ക്കാട് കവലയ്ക്ക് സമീപമായിരുന്നു അപകടം.വാഴക്കുളത്തെ ആശുപത്രിയില്‍നിന്ന് മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങാനായി റോഡു മുറിച്ചുകടന്നപ്പോള്‍ തൊടുപുഴ ഭാഗത്തേക്കു പോയ മിനിവാന്‍ ഇടിക്കുകയായിരുന്നു. വാരിയെല്ലുകള്‍ക്കും കൈകള്‍ക്കും നട്ടെല്ലിനും പരിക്കേറ്റ ജാനകിയെ കോലഞ്ചേരിയിലെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ മരിച്ചു.സംസ്കാരം നടത്തി. മക്കള്‍: മോഹനന്, ശാന്ത, ഓമന, രാജു, അംബിക, മിനി, ബിന്ദു. മരുമക്കള്‍: മാതു, ഷൈല, മനോഹരന്, ബിജു