കോണ്‍ഗ്രസ് ആരക്കുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പദയാത്ര ഇന്ന്
ആരക്കുഴ: കോണ്‍ഗ്രസ് ആരക്കുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പദയാത്ര ഇന്ന് നടത്തും. വൈകിട്ട് 3ന് പെരുമ്പല്ലൂര്‍ പോസ്റ്റ് ഓഫീസ് കവലയില്‍ മാത്യു കുഴല്നാടന് എംഎല്‍എ പദയാത്ര ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് പോള്‍ ലൂയിസ് പദയാത്ര നയിക്കും. എഐസിസി അംഗം ജോസഫ് വാഴയ്ക്കന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുന്‍സിപ്പല്‍ ചെയര്മാന് പി.പി എല്‍ദോസ്, കെപിസി സി അംഗം എ.മുഹമ്മദ് ബഷീര്‍, യുഡിഎഫ് നിയോജക മണ്ഡലം ചെയര്മാന് കെ. എം സലിം, മഞ്ഞള്ളൂര്‍ ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് മീങ്കുന്നം ആറൂര്‍ ടോപ്പില്‍ നടക്കുന്ന പൊതു സമ്മേളനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥന് ഉദ്ഘാടനം ചെയ്യും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ രാഹുല്‍ ഗാന്ധി നയിച്ച ഹാഥ് സേ ഹാഥ് ജോഡോ യാത്രയുടെ സന്ദേശം എല്ലായിടത്തും എത്തിക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിദ്വേഷ രാഷ്ട്രീയത്തിനും ജനദ്രോഹ ഭരണത്തിനും എതിരായി പ്രതികരിക്കുന്നതിനുമാണ് പദയാത്ര നടത്തുന്നതെന്ന് മണ്ഡലം പ്രസിഡന്റ് പോള്‍ ലൂയിസ്അറിയിച്ചു.