ആവോലി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ അണുവിമുക്തമാക്കി അഗ്നിശമനസേന .
ആവോലി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആവോലി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ അണുവിമുക്തമാക്കി അഗ്നിശമനസേന . മുവാറ്റുപുഴ ഫയർഫോഴ്സും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് വാഴക്കുളം പോലീസ് സ്റ്റേഷൻ പരിസരവും,സഹകരണ ബാങ്ക് പരിസരവും,ഒപ്പം ആവോലി പഞ്ചായത്ത് കാര്യാലയവും അണുവിമുക്തം ആക്കി. സീനിയർ ഫയർ ഓഫീസർ കെ.എ. ജാഫർ ഖാൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. ബി. ഷാജി മോൻ, ഫയർ ഓഫീസർ എസ്. സനൽകുമാർ, സിവിൽ ഡിഫൻസ് അംഗങ്ങളായ മുഹമ്മദ് താജുദ്ധീൻ, രജിത്, ബിജു എന്നിവർ ചേർന്നാണ് അണുനശീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.