യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ വാളകം മേഖല സുവിശേഷമഹായോഗത്തിന് നാളെ തുടക്കം
വാളകം: 31-ാമത് വാളകം മേഖല സുവിശേഷമഹായോഗത്തിന് നാളെ തുടക്കം. യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭ വാളകം മേഖലയിലെ പള്ളികളുടെയും, ചാപ്പലുകളുടെയും ഭക്ത സംഘടനകളുടെയും സഹകരണത്തോടെ നടത്തുന്ന സുവിശേഷയോഗത്തിന്് വാളകം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ തുടക്കം കുറിക്കും. തൂത്തുട്ടി ധ്യാനകേന്ദ്രം ഡയറക്ടറും ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തായുമായ സഖറിയാസ് മോര് പീലക്സിനോസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ബുധനാഴ്ച വൈകിട്ട് 6.30ന് പ്രാര്‍ത്ഥന, ഗാനശുശ്രൂഷ സെന്റ് മേരീസ് ചര്‍ച്ച് ക്വയര്‍ റാക്കാട്, അധ്യക്ഷ പ്രസംഗം ഫാ. ബിബിന്‍ ചെറുകുന്നേല്‍, ആമുഖ സന്ദേശം ഫാ. സ്റ്റീഫന്‍ ജ്ഞാനാമറ്റം, ഉദ്ഘാടനവും മുഖ്യസന്ദേശവും സഖറിയാസ് മോര് ്പീലക്സിനോസ്. വ്യാഴാഴ്ച വൈകിട്ട് 6.30ന് പ്രാര്‍ത്ഥന, ഗാനശുശ്രൂഷ എം.ഐ.എന്‍. ചര്‍ച്ച് ക്വയര്‍ മേക്കടമ്പ്, അധ്യക്ഷ പ്രസംഗം ഫാ. പോള്‍സണ്‍ ഇടക്കാട്ടില്‍, ആമുഖ സന്ദേശം ഫാ. ബിനു വട്ടംതട്ടയില്‍, മുഖ്യസന്ദേശം ഫാ. ബൈജു കാരിക്കോട്. വെള്ളിയാഴ്ച വൈകിട്ട് 6.30ന് പ്രാര്‍ത്ഥന, ഗാനശുശ്രൂഷ, അധ്യക്ഷ പ്രസംഗം ഫാ. കുര്യാക്കോസ് പൈനാടത്ത്, ആമുഖ സന്ദേശം ഫാ. ജോയി പോള്‍ മനയത്ത്, മുഖ്യസന്ദേശം റവ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്കോപ്പ. ശനിയാഴ്ച വൈകിട്ട് 6.30ന് പ്രാര്‍ത്ഥന, ഗാനശുശ്രൂഷ. സ്വാഗതം ഫാ. ഗീവര്‍ഗ്ഗീസ് പുക്കുന്നേല്‍, അധ്യക്ഷ പ്രസംഗം ഫാ. മാത്യു മണപ്പാട്ട് ആമുഖ സന്ദേശം ഫാ. ബിനു അമ്പാട്ട്, മുഖ്യസന്ദേശം ബാബു പുല്ലാട്ട്. ഞായറാഴ്ച വൈകിട്ട് 6.30ന് പ്രാര്‍ത്ഥന, ഗാനശുശ്രൂഷ, സ്വാഗത പ്രസംഗം ഫാ. ബേസില്‍ ഞാനമറ്റത്തില്‍. അധ്യക്ഷ പ്രസംഗം റവ. ജോര്‍ജ്ജ് മാന്തോട്ടം കോര്‍ എപ്പിസ്കോപ്പ, ആമുഖ സന്ദേശം ഫാ. ബേബി മാനാത്ത്, അനുഗ്രഹ പ്രഭാഷണം ഡോ. മാത്യൂസ് മോര് അന്തിമോസ് കഴുന്നള്ളൂര് മേരി പൈലി സ്മാരക ജെ.എസ്.എസ്.എല്‍.സി. അവാര്‍ഡ് ദാനം വാളകം പഞ്ചായത്ത് പ്രസിഡന്റബിനോ കെ. ചെറിയാന് നിര്‍വഹിക്കും.സുനില്‍ ജോണ്‍ രാമപുരം മുഖ്യസന്ദേശവും നല്‍കും.