പ്രായപൂര്‍ത്തിയാകാത്ത ആണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതിക്ക് പത്ത് വര്‍ഷം തടവ്
മൂവാറ്റുപുഴ: കറുകടത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ് കുട്ടിയെ ലൈംഗികമായി
പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും വിധിച്ചു. കോതമംഗലം കറുകടം കുഴിക്കാട്ടു കുടി സുധീഷ് (40) നെയാണ് മൂവാറ്റുപുഴ അഡീഷണല്‍ സെഷന്‍സ് പോക്സോ കോടതി ജഡ്ജി പി.വി അനീഷ് കുമാര്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ അഞ്ച് മാസം കൂടി തടവും പ്രതി അനുഭവിക്കണം. 2019 ല്‍ ആണ് കേസിനാസ്പതമായ സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ:ജമുന ഹാജരായി. ഇന്‍സ്പെക്ടര്‍ ടി.ഡി.സുനില്‍കുമാര്‍, സബ്
ഇന്‍സ്പെക്ടര്‍ ജി.രജന്‍ കുമാര്‍, എ.എസ്.ഐ വി..എം.രഘുനാഥന്, സി.പി ഒ മാരായ ഗീരീഷ് കുമാര്‍, കെ.വി.സജന എന്നിവരാണ് അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം
സമര്‍പ്പിച്ചത്