കൂത്താട്ടുകുളം താലൂക്ക് ആശുപത്രിയില്‍ 31 വരെ ഡിവൈഎഫ്ഐ ഭക്ഷണം വിതരണം ചെയ്യും
കൂത്താട്ടുകുളം: നഗരസഭ താലൂക്ക് ആശുപത്രിയില്‍ കിടപ്പ് രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഉച്ചയ്ക്കും വൈകുന്നേരവുമുള്ള ഭക്ഷണം 31 വരെ ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി വിതരണം ചെയ്യും. കോവിഡ് 19 രോഗപ്രതിരോധ നടപടികള്‍ ശക്തമായതോടെ ഇവിടെ നടന്നുവന്നിരുന്ന സൗജന്യ ഭക്ഷണ വിതരണം മുടങ്ങിയിരുന്നു. ഇതോടെയാണ് രോഗികള്‍ക്ക് ഭക്ഷണമെത്തിക്കുവാനുള്ള ചുമതല ഡിവൈഎഫ്ഐ ഏറ്റെടുത്തതെന്ന് മേഖല ഭാരവാഹികളായ ബ്രൈറ്റ് മാത്യു, അമല്‍ ശശി എന്നിവര്‍ പറഞ്ഞു.