പോത്താനിക്കാട് പഞ്ചായത്തില്‍ പൈപ്പുകള്‍പൊട്ടി കുടിവെള്ളം പാഴാകുന്നു
.
പോത്താനിക്കാട് : വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒലിക്കുന്നു. പറമ്പഞ്ചേരി പള്ളിത്താഴത്തും, പോത്താനിക്കാട് ബസ് സ്റ്റാന്‍ഡ് കവാടത്തിലും ഒരാഴ്ചയായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ഇതുമൂലം ഹൗസ് കണക്ഷനുള്ള പല വീടുകളിലേക്കും കുടിവെള്ളം ലഭിക്കുന്നില്ലെന്നും കോണ്‍ഗ്രസ് പോത്താനിക്കാട് മണ്ഡലം കമ്മിറ്റിയോഗം ആരോപിച്ചു. ഇക്കാര്യം പലവട്ടം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കേടുപാടുകള്‍ നീക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലത്രെ. കേടുപാടുകള്‍ എത്രയും വേഗം നീക്കി പൊതുജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്‍.എം. ജോസഫ് പറഞ്ഞു. കെ.വി. കുര്യാക്കോസ്, ഷാന്‍ മുഹമ്മദ്, സന്തോഷ് ടി. ഐസക്ക്, ബിജു അലക്സ്, ബേബി ജോണ്‍, പി.സി. സജീവ്, കെ.ആര്. രാഘവന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഫോട്ടോ കാപ്ക്ഷന് – പറമ്പഞ്ചേരി പള്ളിത്താഴത്ത് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നു.