വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്നു
കോലഞ്ചേരി: കോലഞ്ചേരിയ്ക്ക് സമീപം പാറേപ്പീടികയില്‍ വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്നു.മണിയാട്ടുശ്ശേരില് ഓമന എന്ന വീട്ടമ്മയെയാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ 5 മണിയ്ക്ക് വീട്ടുമുറ്റത്ത് ആക്രമിച്ച് വീഴ്ത്തി അജ്ഞാതന്‍ സ്വര്‍ണ്ണം കവര്‍ന്നത്. കഴുത്തില്‍ കിടന്ന രണ്ട് പവന് തൂക്കമുള്ള മാലയുടെ പകുതിയിലധികം മോഷ്ടാവ് പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു. മക്കള്‍ വീട്ടില്‍ ഇല്ലാത്തതിനാല്‍ തൊട്ട് ചേര്‍ന്ന് താമസിക്കുന്ന സഹോദരിയുടെവീട്ടിലാണ് ഓമന രാത്രിയില്‍ കഴിഞ്ഞത്. എന്നാല്‍ പുലര്‍ച്ചെ അഞ്ച് മണിയോടെ സ്വന്തം വീട്ടിലെത്തി വാതില്‍ തുറക്കുവാനുള്ള ശ്രമത്തിനിടയില്‍ പിന്നില്‍ നിന്നും അജ്ഞാതന്റെ ആക്രമണം ഉണ്ടായത്. ബലപ്രയോഗത്തനിടെ ഓമനയെ മുറ്റത്തേയ്ക്ക് തള്ളിയിടുകയായിരുന്നു. ഈസമയം വൈദ്യതി ഇല്ലാതിരുന്നതിനാല്‍ പ്രദേശത്താകെ ഇരുട്ടായിരുന്നെന്നും അതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചില്ലെന്നുമാണ് ഓമന പറഞ്ഞു. സംഭവത്തില്‍ പുത്തന്‍കുരിശ് പോലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിനെ എത്രയും വേഗം പിടികൂടണമെന്നാണ് നാട്ടുകാരുടെയുംആവശ്യം.