ഷോര്‍ട്ട് ഫിലിം മത്സരം: ആറൂര്‍ ഗവ.ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം സ്ഥാനം
പാലക്കുഴ : സമഗ്രശിക്ഷ കേരളം ജില്ല പ്രൊജക്ട് ഓഫീസ് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവത്തില്‍ നടന്ന ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ ആറൂര്‍ ഗവ.ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം സ്ഥാനം. അഡോണ്‍ ഫിലിപ്പ് ആന്റ് ടീമിന് അവതരിപ്പിച്ച പതാക എന്ന പേരിലുള്ള ഹൃസ്വചിത്രത്തിലാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ജെറാള്‍ഡ് ഫിലിപ്പാണ് സംവിധാനം ചെയ്തിരിക്കുന്നത്. പാലക്കുഴ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.ജയ ഉപഹാര സമര്‍പ്പണം നടത്തി. വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കന്‍, ബിപിസി ബിനോയ് കെ ജോസഫ്, പ്രധാന അധ്യാപിക എന്‍.യു.സുധ, മിനിമോള്‍ എബ്രാഹം,
എസ് സജിത തുടങ്ങിയവര്‍ പ്രസംഗിച്ചു.