ലഹരി വിരുദ്ധ പ്രചരണപരിപാടി സംഘടിപ്പിച്ചു

സജോ സക്കറിയ ആൻഡ്രൂസ്

 

കോലഞ്ചേരി :കേരള സർക്കാരിൻ്റെ ലഹരി വിരുദ്ധ പ്രചരണങ്ങളുടെ ഭാഗമായി, കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് കോളേജിലെ ആൻറിനാർക്കോട്ടിക് സെൽ, എൻ.എസ്.എസ്., എൻ.സി.സി.എന്നിവരുംപുത്തൻകുരിശ് പോലീസ്, സെ.പീറ്റേഴ്സ് സ്കൂൾ എൻ.സി.സി.എന്നിവരും സംയുക്തമായി ലഹരി വിരുദ്ധബോധവത്ക്കരണ റാലി സംഘടിപ്പിച്ചു.റാലി, പുത്തൻകുരിശ് ഡി.വൈ.എസ്.പി. അജയ് നാഥ് ഫ്ലാഗ് ഓഫ് ചെയ്തു. നഗരത്തിൽ വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.തുടർന്ന് കോളേജ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് നടത്തി.ഡി. വൈ.എസ്.പി അജയ് നാഥ്,സർക്കിൾ ഇൻസ്പെക്ടർ ദിലീഷ് എന്നിവർ നഗരമധ്യത്തിൽ കൂടിയെത്തിയ ജനസമൂഹത്തിന് ലഹരി വിരുദ്ധ സന്ദേശം നൽകി.

സ്കൂൾ മാനേജർ, അഡ്വ.മാത്യു പോൾ, കോളേജ്, ആൻ്റി നാർകോട്ടിക് സെൽ ഓഫീസർമാരായ ഡോ.വിമൽ മോഹൻ, സൗമ്യ കുര്യാക്കോസ്, എൻ.എസ്.എസ്. ഓഫീസർമാരായ ഡോ.റ്റീന തോമസ്,ജസ്റ്റോ തങ്കച്ചൻ, എൻ.സി.സി.ഓഫീസർമാരായ ജിൻ അലക്സാണ്ടർ, രഞ്ജിത്,പുത്തൻകുരിശ് പോലീസ് സ്റ്റേഷൻ എസ്.ഐമാരായ അബ്ദുൾ റഹ്മാൻ, സുരേഷ്, രമേശൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

 

Back to top button
error: Content is protected !!