രാജ്യാന്തരചലച്ചിത്രമേള മുവാറ്റുപുഴയിൽ തുടങ്ങി

മൂവാറ്റുപുഴ:-മനുഷ്യൻ പണത്തിന് അടിമയായി മാറിയ ഈ കാലഘട്ടം  കലയെ ഏത് രീതിയിൽ കൊണ്ടു പോകണമെന്ന് വ്യാകുലപ്പെടുന്ന സന്ദർഭമാണെന്ന്  സംവിധായകൻ പത്മശ്രീ ഷാജി എൻ കരുൺ പറഞ്ഞു. എന്നാൽ മനുഷ്യത്വം തിരിച്ചുപിടിയ്ക്കേണ്ട അവസരമാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് കലകളേയും സാഹിത്യത്തേയും പോലെ സിനിമയ്ക്കും അതിന് സാധിയ്ക്കുമെന്ന് ഷാജി എൻ കരുൺ പറഞ്ഞു.മൂവാറ്റുപുഴ ഫിലീം സൊസൈറ്റിയുടെ പതിനൊന്നാമത് രാജ്യാന്തര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മനുഷ്യ സ്നേഹത്തേപ്പറ്റി പറയുന്നതിന്റെ അടിത്തറ കലയാണ്. എല്ലാ കലകളുടേയും ക്ലാസിയ്ക്കൽസ്വഭാവം ഇതാണ് സൂചിപ്പിയ്ക്കുന്നത്. സിനിമയിലും ഇത്തരം രീതികൾ കാണാം. അറിവ് വെളിച്ചമായി തലച്ചോറിലേയ്ക്കും മനസിലേയ്ക്കും മാത്രമല്ല മറ്റ് വ്യക്തികളിലേയ്ക്കും പകരുന്ന ഒന്നാണ് സിനിമയെന്ന് കാണാനാകുംപണം കണ്ടു പിടിച്ചതിനു ശേഷം ഉണ്ടായ കലയാണ് സിനിമ എന്നതിനാൽ സിനിമയ്ക്ക്  വാണിജ്യ സ്വഭാവമുണ്ട്. ഇംഗ്ലീഷിലെ സിനിമകളാണ് നല്ലത് എന്നത് മാറി ലോകത്ത് മറ്റ് ഭാഷകളിലും നല്ല സിനിമകളുണ്ടാകുന്നുവെന്ന് പിന്നീട് തിരിച്ചറിയാൻ ഓസ്ക്കറിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.ഫിലിം സൊസൈറ്റി പ്രസിഡന്റ് യു ആർ ബാബു അധ്യക്ഷനായി, സെക്രട്ടറി പ്രകാശ് ശ്രീധർ സ്വാഗതം പറഞ്ഞു. ഷാജി എൻ കരുണിനെ നഗരസഭാ ചെയർപേഴ്സൺ ഉഷ ശശിധരൻ ആദരിച്ചു.ഫെസ്റ്റിവൽ ബുക്ക് പ്രകാശനം സംവിധായകൻ അരുൺ ബോസ് നിർവ്വഹിച്ചു. സിനിമ ആസ്വാദന മത്സര വിജയികൾക്ക് ഉപഹാരങ്ങൾ നൽകി. ജില്ലാ പഞ്ചായത്ത് അംഗം എൻ അരുൺ, സംസ്ഥാന ലളിതകലാ അക്കാദമി അംഗങ്ങളായ ടോം ജെ വട്ടക്കുഴി, മനോജ് നാരായണൻ, ചലച്ചിത്ര താരം നിതിൻ ജോർജ്, സണ്ണി ജോർജ്ജ്, കെ ഒ കുര്യാക്കോസ്, വർഗീസ് മണ്ണത്തൂർ, പി അർജുനൻ , എൻ വി പീറ്റർ, ജോയ് കൊടക്കത്താനം, ഡോ. ബോബി പോൾ, അഡ്വ.ബി അനിൽ ,ട്രഷറർ എം എസ് ബാലൻ, വൈസ് പ്രസിഡന്റ് എം.എൻ രാധാകൃഷ്ണൻ ,കെ ആർ സുകുമാരൻ,അഡ്വ.ബി അനിൽ എന്നിവർ സംസാരിച്ചു.മൂവാറ്റുപുഴ ഇവിഎം ലത തീയറ്ററിൽ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെയാണ് ചലച്ചിത്രമേള സംഘടിപ്പിയ്ക്കുന്നത്.ഗോവ, തിരുവനന്തപുരം ചലച്ചിത്രമേളകളിലെ സിനിമകളും ഹ്രസ്വചലച്ചിത്രങ്ങളുമാണ് പ്രദർശിപ്പിയ്ക്കുന്ന്.ചലച്ചിത്രമേള ഞായറാഴ്ച്ച സമാപിയ്ക്കും.


ചിത്രംമൂവാറ്റച്ചഴ ഫിലീം സൊസൈറ്റിയുടെ പതിനൊന്നാമത് രാജ്യാന്തര ചലച്ചിത്രമേള ഷാജി എൻ കരുൺ ഉദ്ഘാടനം ചെയ്യുന്നു


ചലച്ചിത്ര മേളയിൽ ഇന്ന്


രാവിലെ 9.30ന് ‘ഹൗവ്വ മറിയം ഐഷാ ” (അഫ്ഗാനിസ്ഥാൻ) 11 “ബീൻ പോൾ ” (റഷ്യ), 2.15 ന് “ഡയറി ഓഫ് ആൻ ഒട്ട്സൈഡർ” (ഹിന്ദി – ഹൃസ്വചിത്രം). “പോട്രേറ്റ് ഓഫ് എ ലേഡി ഓൺ ഫയർ” (ഫ്രാൻസ്) വൈകിട്ട് അഞ്ചിന് “രൗദ്രം ” പ (മലയാളം) ഏഴിന് ”ഗോഡ് എക്സിസ്റ്റ്

Leave a Reply

Back to top button
error: Content is protected !!