പെരുമറ്റം പാലം റസിഡന്റ്സ് അസോസിയേഷന്റെ ഉദ്ഘാടനം നിർവഹിച്ചു.
മൂവാറ്റുപുഴ: പെരുമറ്റം പാലം റസിഡന്റ്സ് അസോസിയേഷന്റെ ഉദ്ഘാടനം മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ് നിർവഹിച്ചു. നഗരസഭ 10 ആം വാർഡിൽ പെരുമറ്റം പാലം മുതൽ പമ്പ് റോഡ് വരെയുള്ള പ്രദേശവാസികളുടെ കൂട്ടായ്മയാണ് അസോസിയേഷൻ.
ഫ്രഷ് കോള നഗറിൽ നടന്ന
പൊതുയോഗത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി . ഓഫീസ് ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.പി. എൽദോസ് നിർവഹിച്ചു. പ്രസിഡന്റ് അഡ്വ. എം.എം അലിയാർ അധ്യക്ഷത വഹിച്ചു. കൗൺസില മാരായ നിസ അഷറഫ്, പി.വി.രാധാകൃഷ്ണൻ,
സെക്രട്ടറി സെബീസ് ടി.എ, മുജീബ് മുത്തുക്കാസ് തുടങ്ങിയവർ പ്രസംഗിച്ചു.