ഏകദിന ശില്പശാലയും പഠന ക്ലാസും സംഘടിപ്പിച്ചു
വാളകം : വാളകം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സി.യു.സി രൂപീകരണ ഏകദിന ശില്പശാലയും പഠന ക്യാമ്പും സംഘടിപ്പിച്ചു. വാളകം ഏദന്‍ കണ്വന്ഷന് സെന്ററില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ നടന്ന ശില്പശാലയില് മണ്ഡലം പ്രസിഡന്റ് കെ.ഒ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഡി.സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബ്ലോക്ക് പ്രസിഡന്റ് പി.എസ് സലിം ഹാജി, ക്യാമ്പിലെ വിവിധ ക്ലാസുകള്‍ക്ക് സി യു സി ജില്ലാ കോഡിനേറ്റര്‍ പോള്‍ വര്‍ഗീസ്, ജയിംസ് പറേക്കാട്ടില്‍, കെ.പി. ജോയി, ടി.കെ ജോസഫ്, ജീവല്‍ശ്രീ പിള്ള, അനീഷ് പട്ടിമറ്റം എന്നിവരും നേതൃത്വം നല്കി. വാളകം മണ്ഡലത്തിലെ എല്ലാ ബൂത്തിലും കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപികരിക്കാന്‍ ക്യാമ്പില്‍ തീരുമാനിച്ചു.