സ്വാതന്ത്ര്യ ദിനാഘോഷം: ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ ദേശീയ പതാക ഉയര്‍ത്തി
ആലുവ: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ ദേശീയ പതാക ഉയര്‍ത്തി. അഡിഷണല്‍ എസ് പി കെ.എം.ജീജിമോന്, ഏ.എസ്.പി അനുജ് പലിവാല്‍, ഡി വൈ എസ് പി മാരായ ആര് റാഫി, വി.രാജീവ്, എ..ജി..ലാല്‍, പി.പി..ഷംസ്, പി.കെ.ശിവന്‍കുട്ടി, എസ്.മുഹമ്മദ് റിയാസ്, ജി.അജയനാഥ്, എം.കെ.മുരളി മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ ഡി പി ഒ
ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. കളമശ്ശേരി ഡി എച്ച് ക്യൂവിലെ പോള്‍സണ്‍.കെ.ജോണ്‍ പരേഡ് നയിച്ചു. ജില്ലാ പോലീസ് മേധാവി
അഭിവാദ്യം സ്വീകരിച്ചു.