കെഎസ്എസ്പിയു വനിത സബ് കമ്മിറ്റി മൂവാറ്റുപുഴ സിവിൽ സ്റ്റേഷൻ ധർണ്ണ നടത്തി
മൂവാറ്റുപുഴ:പാചക വാതക വില വർധനവിനും വിലക്കയറ്റത്തിനും എതിരെ കെഎസ്എസ്പിയു മുവാറ്റുപുഴ ഈസ്റ്റ്, വെസ്റ്റ് ബ്ലോക്ക് കമ്മറ്റികളിലെ വനിത സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ സിവിൽ സ്റ്റേഷന് മുന്നിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി. കവയിത്രി സി എൻ കുഞ്ഞുമോൾ ഉദ്ഘാടനം ചെയ്തു. ലിസമ്മ ജോസഫ് അധ്യക്ഷയായി. വനിത സബ് കമ്മിറ്റി കൺവീനർ എം എം വിലാസിനി, ശ്രീദേവി, കെഎസ്എസ്പിയു ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് പി ജെ തോമസ്, പി വി സുബ്രഹ്മണ്യൻ ആചാരി, എ സോമൻ എന്നിവർ പ്രസംഗിച്ചു.