പായിപ്ര ഗ്രാമപഞ്ചായത്തിൽ സംരംഭകത്വ ശില്പശാലയും ലോൺ ലൈസൻസ് മേളയും

പായിപ്ര: പായിപ്ര ഗ്രാമപഞ്ചായത്തിൽ സംരംഭകത്വ ശില്പശാലയും ലോൺ ലൈസൻസ് മേളയും നടത്തപ്പെടുന്നു. വ്യവസായ വാണിജ്യ വകുപ്പിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി ആഗസ്റ്റ് 12 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പായിപ്ര ഗ്രാമപഞ്ചായത്തിൽ ലോൺ-ലൈസൻസ് മേള സംഘടിപ്പിക്കുന്നു. സബ്സിഡിയോട് കൂടിയ വായ്പ വിതരണം ചെയ്യുന്നതിനോടൊപ്പം പുതിയ വായ്പ അപേക്ഷകളും സ്വീകരിക്കും. സർവീസ് ചാർജ് ഇല്ലാതെ സംരംഭകർക്ക് ആവശ്യമായ വിവിധ ലൈസൻസുകൾ എടുക്കാനുള്ള ഹെല്പ് ഡെസ്ക് സേവനവും ലഭ്യമാണ്. സംരംഭകർക്കവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ വ്യവസായ വകുപ്പിൽ നിന്നും വിവിധ ബാങ്കുകളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക – 9526105579

Back to top button
error: Content is protected !!