പീഡനക്കേസില്‍ പി.സി.ജോര്‍ജ് അറസ്റ്റില്‍
തിരുവനന്തപുര0 : പീഡനകേസ് പരാതിയില്‍ മുന്‍ എ0എല്‍എ പി.സി.ജോര്‍ജ് അറസ്റ്റില്‍. സോളാര്‍ കേസ് പ്രതിയുടെ പരാതിയില്‍ മ്യൂസിയം പോലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (അ) വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി 10 -ാ0 തീയതി തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി കടന്നുപിടിച്ചുവെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതി. ഗൂഢാലോചന നടത്തിയെന്നകേസില്‍ തൈക്കാട് ഗസ്റ്റ്ഹൗസില്‍ ജോര്‍ജിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയായിരുന്നു.ഈ കേസില്‍ ക്രൈം ബ്രാഞ്ചിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായതിന് ശേഷമാണ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കെ ടി ജലീല്‍ നല്കിയ കേസിലാണ് പി.സി.ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. വ്യാജ വെളിപ്പെടുത്തല്‍ നടത്തി മുഖ്യമന്ത്രിക്കെതിരെ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പി.സി.ജോര്‍ജും സ്വപ്ന സുരേഷുമാണ് പ്രതികള്‍.