എസ്പിസി അവലോകന യോഗം നടത്തി
എറണാകുളം: സ്റ്റുഡൻസ് പോലീസ് കേഡറ്റ് എറണാകുളം റൂറൽ ജില്ലാ അവലോകന യോഗം നടന്നു. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങ് ഐ.ജി പി.വിജയൻ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ലഹരി വസ്തുക്കളെ പ്രതിരോധിക്കാനും, കുട്ടികളിലെ മാനസിക സംഘർഷം പരിഹരിക്കുന്നതിനും കമ്യൂണിറ്റി പോലീസിംഗ് സംവിധാനം ഗുണം ചെയ്യുന്നുണ്ടെന്ന് ഐ.ജി പറഞ്ഞു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് ഐ.പി.എസ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി പി.പി ഷംസ് , ഏ.ഡി.എൻ.ഒ പി. എസ് ഷാബു, കമ്യൂണിറ്റി പോലീസിംഗ് ഓഫീസർ ചന്ദ്രിക ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു. റൂറൽ ജില്ലയിൽ അമ്പത്തിരണ്ട് സ്ക്കൂളുകളിലായി രണ്ടായിരത്തിയഞ്ഞുറ് സ്റ്റുഡൻസ് പോലീസ് കേഡറ്റുകളാണുള്ളത്.
#spc #studentpolicecadet #police