റോഡ് ഇടിഞ്ഞ് ടിപ്പര്‍ തലകീഴായി മറിഞ്ഞു: ഒഴിവായത് വന്‍ ദുരന്തം

ആയവന: റോഡിന്റെ സൈഡ് ഇടിഞ്ഞ് ടിപ്പര്‍ ലോറി തലകീഴായി മറിഞ്ഞു. ആയവന ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിക്ക് സമീപം ഇന്നലെ ഉച്ചകഴിഞ്ഞാണ് ടോറസ് ലോറി അപകടത്തില്‍പ്പെട്ടത്. ആയവന- പോത്താനിക്കാട് പഞ്ചായത്തിലെ പൂളിന്താനത്ത് എത്തിച്ചേര്‍ന്ന റോഡിലാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് ടോറസ്‌റ് റോഡിനു താഴേക്ക് തലകീഴായി മറിയുകയായിരുന്നു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പോത്താനിക്കാട് ഭാഗത്തുനിന്ന് ലോഡുമായി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കക്കാടാശ്ശേരി-കാളിയാര്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കൂടുതല്‍ വാഹനങ്ങളും ഇതുവഴി ആണ് പോകുന്നത്. വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചതും, റോഡിന്റെ കാലപ്പഴക്കവും ആണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

Back to top button
error: Content is protected !!