വാളകം ഏൽ.പി സ്കൂൾ വൃത്തിയാക്കി ഡി.വൈ.എഫ്.ഐ പ്രവർത്തകർ.
മൂവാറ്റുപുഴ :വാളകം ഏൽ.പി സ്കൂൾ വൃത്തിയാക്കി ഡി.വൈ.എഫ്.ഐ പ്രവർത്തകർ.സ്കൂളിലെ ക്ലാസ് മുറികളും,പരിസരവും,വാട്ടർടാങ്കുമാണ് ഡി.വൈ എഫ്.ഐ വാളകം മേഖല കമ്മിറ്റി പ്രവർത്തകർ പതിമൂന്നാം വാർഡ് മെമ്പർ പിപി മത്തായി ,സിപിഎം ബദനിപ്പടി ബ്രാഞ്ച് സെക്രട്ടറി റെജി എന്നിവരുടെ നേതൃത്വത്തിൽ വൃത്തിയാക്കിയത്.വാളകം പഞ്ചായത്ത് അഞ്ചാമത്തെ വിദ്യാലയമാണ് പ്രവർത്തകർ ഇന്നലെ ശുചീകരിച്ചത്.