ശ്രീ നാരായണഗുരു കോളേജ് ഓഫ് ആർട്സ് & സയൻസിൽ വിദ്യാർത്ഥികൾക്കായി ഓറിയന്റെഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
പൈങ്ങോട്ടൂർ : ശ്രീ നാരായണഗുരു കോളേജ് ഓഫ് ആർട്സ് & സയൻസിൽ വിദ്യാർത്ഥികൾക്കായി ‘സൈബർ കുറ്റകൃത്യങ്ങളും പ്രതിരോധവും’ എന്ന വിഷയത്തിൽ ഓറിയന്റെഷൻ പ്രോഗ്രാം നടത്തി. കേരള പോലീസ് സൈബർ സെൽ വിഭാഗത്തിലെ ബോബി കുര്യാക്കോസ് ക്ലാസ്സ് നയിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. വിജി കെ രാമകൃഷ്ണൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പോത്തനിക്കാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ജാസ്മിൻ, അഫ്സൽ കോയ എന്നിവർ സംസാരിക്കുകയും വിദ്യാർത്ഥികളായ ജയിൻ.ജെ ചാക്കോ, നമിത സുരേഷ് എന്നിവർ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.