കർഷക സമരത്തിന് വാളകത്ത് ഐക്യട്രേഡ് യൂണിയന്റെ ഐക്യദാർഢ്യം…..

 

മൂവാറ്റുപുഴ: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയത്തിൽ പ്രതിഷേധിച്ചു ഡൽഹിയിൽ ആറ് മാസമായി നടക്കുന്ന
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വാളകത്ത് ഐക്യട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ പോസ്റ്റോഫീസിന് മുമ്പിൽ നടന്ന സമരം ബ്ളോക്ക് പഞ്ചായത്ത് മെമ്പർ സാറാമ്മ ജോൺ ഉദ്ഘാടനം ചെയ്തു. സിഐടിയു കർഷകസംഘം സെക്രട്ടറി പ്രസാദ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ പി.പി.മത്തായി ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ്
ജിജോ പാപ്പാലിൽ , എഐടിയുസി ഭാരവാഹി ഏലിയാസ് കെ പോൾ, കെ.റ്റി.ഗോപാലൻ,
എൻ.സി.ജോസ് നടപ്പേൽ, എൽദോ കുര്യൻ എന്നിവർ
പ്രസംഗിച്ചു.

Back to top button
error: Content is protected !!