പൾസ് ഓക്സി മീറ്ററുകൾ നല്കി.
സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി
കോലഞ്ചേരി:പൂത്തൃക്ക പബ്ളിക് ലൈബ്രറിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി പൂത്തൃക്ക ഗ്രാമപഞ്ചായത്തിലേക്ക് പൾസ് ഓക്സി മീറ്ററുകൾ സംഭാവന ചെയ്തു.9 പൾസ് ഓക്സീമീറ്ററുകളാണ് വിതരണം നടത്തിയത്. ലൈബ്രറി പ്രസിഡന്റ് സി.എം ജേക്കബ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി വർഗീസിന് ഓക്സി മീറ്ററുകൾ കൈമാറി. പഞ്ചായത്ത് മെമ്പർമാരായ ടി.വി. രാജൻ, എം.വി.ജോണി ,നോഡൽ ഓഫീസറായ ബിനു, ലൈബ്രറി പ്രവർത്തകരായ കെ.പി.സാജു, കൃഷ്ണകുമാർ, എം.എ രവി, കെ.സി.രവി, സോമൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.