മാറാടിയിൽ ഉപയോഗശുന്യമായ വൈദ്യുതി പോസ്റ്റ് നീക്കം ചെയ്യാത്തത് കര്‍ഷകര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു…
മൂവാറ്റുപുഴ : പാടത്തേയ്ക്ക് മറിഞ്ഞു കിടക്കുന്ന ഉപയോഗശുന്യമായ വൈദ്യുതി പോസ്റ്റ് നീക്കം ചെയ്യാത്തത് കര്‍ഷകര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി. മാറാടി സബ് സ്റ്റേഷന് സമീപം കടുവേലിപ്പാടത്തേയ്ക്കു ചെരിഞ്ഞു കിടക്കുന്ന വൈദ്യുതി പോസ്റ്റ് നീക്കം ചെയ്യാത്തതാണ് കര്‍ഷകര്‍ക്ക് ദുരിതമായിരിക്കുന്നത്. വൈദ്യുതി പോസ്റ്റ് മറിഞ്ഞു വീണതോടെ ലൈനുകള്‍ പാടത്തിനു കുറുകെ കിടക്കുകയാണ്. മാറാടിയില്‍ പുതിയ സബ് സ്റ്റേഷന് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ നിലവില്‍ ഉണ്ടായിരുന്ന വൈദ്യുതി ലൈന്‍ ഒഴിവാക്കി ചങ്ങാലിമറ്റം ഭാഗത്തുകൂടി പുതിയത് സ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍ പഴയ കമ്പിയിലൂടെ വൈദ്യുതി പ്രവഹിക്കുന്നില്ലാത്തത് ജനങ്ങള്‍ക്ക് ആശ്വാസമാണെങ്കിലും പാടത്ത് മേയുന്ന കന്നുകാലികളുടെ കാലില്‍ കമ്പികള്‍ കുരുങ്ങുന്നത് നിത്യസംഭവമാണ്. പാടത്തേയ്ക്ക് മറിഞ്ഞു കിടക്കുന്ന പഴയ വൈദ്യുതി പോസ്റ്റും കമ്പികളും നീക്കം ചെയ്യണമെന്ന് ജനപ്രതിനിധികളും, കര്‍ഷകരും നിരവധി തവണ അധികൃതരോട് പരാതിപ്പെട്ടെങ്കിലും നടപടിയാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഫോട്ടോ ……………………
മാറാടി കടുവേലിപ്പാടത്തേയ്ക്കു ചെരിഞ്ഞു കിടക്കുന്ന വൈദ്യുതി പോസ്റ്റ്.