കുന്നത്തുനാട്ടിലെ കോളനികളുടെ മനസ് കീഴടക്കി ശ്രീനിജിൻ

സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി

 

കോലഞ്ചേരി: കുന്നത്തുനാട്ടിലെ കോളനികളുടെ മനസ് കീഴടക്കി ശ്രീനിജിൻ. പൊതുപര്യടനം അവസാനിച്ചതോടെ മണ്ഡലത്തിലെ വിവിധ കോളനികൾ സന്ദർശിച്ച് വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു ഇന്നലെ ശ്രീനിജിൻ. വാഴക്കുളം പഞ്ചായത്തിലെ അറുപത്തിനാലാം കോളനി, എള്ളുവാരം കോളനി, ആലുങ്കൽ കോളനി കുന്നത്തുനാട് പഞ്ചായത്തിലെ ചാക്യോത്ത് മല കോളനി, പുത്തേ ത്ത് മുഗൾ കോളനി, പാറപ്പുറം കോളനി എന്നിവിടങ്ങളിലും കിഴക്കമ്പലം പഞ്ചായത്തിലെ എടത്തിക്കാട്, കാവുങ്ങ പറമ്പ് ,മാളിയേക്കമുഗൾ എന്നിവിടങ്ങളിലും പര്യടനം നടത്തി വോട്ടഭ്യർത്ഥിച്ചു. കോളനികളിലെ അടിസ്ഥാന സൗകര്യമില്ലായ്മ പലയിടങ്ങളിലും നാട്ടുകാർ സ്ഥാനാർത്ഥിയുടെ ശ്രദ്ധയിൽപ്പെടുത്തി.ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാൽ മുൻഗണനാടിസ്ഥാനത്തിൽ കോളനികളുടെ നവീകരണം ഉറപ്പാക്കുമെന്ന് കോളനിവാസികൾക്ക് ഉറപ്പ് നൽകിയാണ് സ്ഥാനാർത്ഥി മടങ്ങിയത്.

 

Back to top button
error: Content is protected !!