ഉന്നക്കുപ്പയിൽ കെ.എസ്.ആർ.ടി.സി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചു
മൂവാറ്റുപുഴ :കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ചു .മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റൂട്ടിൽ ഉന്നകുപ്പയിൽ വച്ചായിരുന്നു അപകടം. ഉച്ചയോടെ നടന്ന അപകടത്തിൽ കോട്ടയത്തേക്കു വരികയായിരുന്ന സ്വകാര്യ വാഹനം കെഎസ്ആർടിസി
സൂപ്പർ ഫാസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആളപായമില്ല. നിസ്സാര പരിക്കുകളോടെ കാർ യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.