പല്ലാരിമംഗലം പഞ്ചായത്തിൽ ഗ്രാമീണ സഹകരണ സംഘം പൊതുയോഗം ആരംഭിച്ചു.
മൂവാറ്റുപുഴ: പല്ലാരിമംഗലം പഞ്ചായത്തിൽ ഗ്രാമീണ സഹകരണ സംഘം പൊതുയോഗം ആരംഭിച്ചു. പല്ലാരിമംഗലം പഞ്ചായത്തിന് സ്വന്തമായൊരു സഹകരണ സംഘത്തിന് ഇതോടെ തുടക്കമായി. പഞ്ചായത്തിലെ 13 വാര്‍ഡുകളെ ഉൾകൊള്ളിച്ച് ആരംഭിച്ച ഗ്രാമീണ സഹകരണ സംഘത്തിന്റെ പൊതുയോഗം അടിവാട് ദേശീയ വായനശാലാ ഹാളില്‍ നടന്നു. കേര ഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.ബി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചീഫ് പ്രമോട്ടര്‍ ടി.പി.എ.ലത്തീഫ് അധ്യക്ഷനായി. കോതമംഗലം സഹകരണ യൂണിറ്റ് ഇന്‍സ്പെക്ടര്‍ പി.എം. പ്രവീണ്‍ പങ്കെടുത്തു. 2021- 22 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റായി ടി.പി.എ. ലത്തീഫിനെയും ഓണററി സെക്രട്ടറിയായി എന്‍.കെ. ഷാജിയെയും തെരഞ്ഞെടുത്തു. എം.എം. ബക്കര്‍, പി.കെ. മുഹമ്മദ്, ഒ.ഇ. അബ്ബാസ്, എം.എന്‍. സുകുമാരന്‍, തോമസ് ജോസഫ്, എ.എ. രമണന്, ബിജു വര്‍ഗീസ് എന്നിവർ ബോർഡ് ബോര്‍ഡ് അംഗങ്ങളായി തെരഞ്ഞെടുത്തു.
ഫോട്ടോ: പല്ലാരിമംഗലം പഞ്ചായത്ത് ഗ്രാമീണ സഹകരണ സംഘം പൊതുയോഗം കെ.ബി. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു