പരീക്കണ്ണി – പരുത്തിമാലി റോഡ് ഉദ്ഘാടനം നാളെ.
മൂവാറ്റുപുഴ: നിർമ്മാണം പൂർത്തിയായ പരീക്കണ്ണി – പരുത്തിമാലി റോഡ് ഉദ്ഘാടനം നാളെ (ശനിയാഴ്ച) ഉച്ചക്ക് 2 ന് ആന്റണി ജോൺ എം.എല്‍.എ. നിർവ്വഹിക്കും. എം.എല്‍.എ. ഫണ്ടില്‍ നിന്നും 28 ലക്ഷംരൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ് സ്വാഗതം ആശംസിക്കും.