വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണംചെയ്തു.
മൂവാറ്റുപുഴ: ഗവ. സെര്‍വന്റ്സ് സഹകരണ സംഘത്തിലെ അംഗങ്ങളുടെ കുട്ടികള്‍ക്കും സംഘത്തിന്റെ പ്രവര്‍ത്തന പരിധിയിലുള്ള സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്കും കഴിഞ്ഞ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്കി. സംഘം പ്രസിഡന്റ് ബെന്നി തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ. അവാര്‍ഡുകള്‍ വിതരണം ചെയ്തു. സംഘം സെക്രട്ടറി വി.കെ. വിജയന്, ഭരണ സമിതി അംഗങ്ങളായ കെ.കെ. പുഷ്പ, ബിനി പോള്‍, പ്രിന്‍സ് രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
ചിത്രം-മൂവാറ്റുപുഴ ഗവ.സെര്‍വന്റ്സ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന വിദ്യഭ്യാസ അവാര്‍ഡുകളുടെ വിതരണം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കുന്നു