വാളകം പഞ്ചായത്തിൽ ജോളിമോൻ ചുണ്ടയിൽ പ്രസിഡന്റ്:വൈസ് പ്രസിഡന്റായി രജിത സുധാകരൻ.
മൂവാറ്റുപുഴ:-വാളകം പഞ്ചായത്തിൽ ജോളിമോൻ ചുണ്ടയിൽ പ്രസിഡന്റ്:വൈസ് പ്രസിഡന്റായി രജിത സുധാകരനെയും തിരഞ്ഞെടുത്തു.വരണാധികാരിയായ പി.ഡബ്യു.ഡി എഞ്ചിനിയർ സൂസന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.യുഡിഎഫിൽ നിന്നും ബിനോ കെ ചെറിയാൻ ജോളിമോൻ ചുണ്ടയിലിന്റെ പേരു നിർദേശിക്കുകയും കെ.പി അബ്രഹാം പിന്താങ്ങുകയും ചെയ്തു.എൽഡിഎഫിൽ നിന്നും പിപി മത്തായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു.ഉച്ചകഴിഞ്ഞു നടന്ന വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ നിന്ന് രജിത സുധാകരന്റെ പേര് മോൾസി എൽദോസ് നിർദേശിക്കുകയും,ലിസ്സി എൽദോസ് പിന്താങ്ങുകയും ചെയ്തു.എൽഡിഎഫിൽ നിന്ന് ജമന്തി മദനൻ ആയിരുന്നു മത്സരരംഗത്ത്.രണ്ട് തെരഞ്ഞെടുപ്പിലും യുഡിഎഫിന്:= 7,എൽഡിഎഫിന് 6വോട്ടുകളും ലഭിച്ചു.ബിജെപി തെരെഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു.
പ്രസിഡന്റ് സ്ഥാനം ആദ്യ ഒന്നര വർഷം ജോളിമോനും,തുടർന്ന് രണ്ട് വർഷം ബിനോ കെ ചെറിയാനും ,പിന്നീടുള്ള ഒന്നര വർഷം കെ.പി അബ്രഹാമുമായിരിക്കും വഹിക്കുക.വൈസ് പ്രസിഡന്റ് സ്ഥാനം ആദ്യ മൂന്ന് വർഷം രജിതയും,തുടർന്നുള്ള രണ്ട് വർഷം മോൾസി എൽദോസും വഹിക്കും.