വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തി ഈസ്റ്റ് മാറാടി വി.എച്ച്. എസ്‌ സ്കൂൾ വിദ്യാര്‍ത്ഥികള്‍.

 

മൂവാറ്റുപുഴ: ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ പരിചയപ്പെടാനായതിന്റെ സന്തോഷത്തിലാണ് മാറാടി പഞ്ചായത്തിലെ നവവോട്ടര്‍മാരും, പ്രായമായവരും.18 വയസ്സ് പൂര്‍ത്തിയായി ആദ്യമായി വോട്ട് ചെയ്യാനൊരുങ്ങുന്നവരും, പ്രായമായവരുമായ വോട്ടേഴ്സിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ്റെ പ്രവർത്തനം പരിചയപ്പെടുത്തി ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്. സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം വിദ്യാർത്ഥികൾ.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ സഹായത്താൽ ത്രിതല പഞ്ചായത്തിലെ മൂന്ന് വോട്ടുകൾ രേഖപ്പെടുത്തുന്നതിനും അതിനുള്ള കളറുകളും പരിചയപ്പെടുത്തി.
ഇലകട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിക്കുമ്പോൾ സംശയവും ആശങ്കയുമുള്ളവർക്ക് ഒരു ഇലക്ഷൻ വോട്ടിംഗ് ഹെൽപ് ഡസ്ക് എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി പറഞ്ഞു. പ്രിൻസിപ്പാൾ റനിത ഗോവിന്ദ്, പി.ടി.എ. പ്രസിഡൻ്റ് പി.റ്റി. അനിൽകുമാർ, മദർ പി.റ്റി.എ. ചെയർപേഴ്സൺ സിനിജ സനൽ, സബിൻ സാജു, ലിൻസി, നിമ്മി തുടങ്ങിയവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!