ഐരാപുരത്ത് കോണ്‍ഗ്രസ് ഓഫീസിന്റെ ഉദ്ഘാടനം ഇന്ന്.
കോലഞ്ചേരി: ഐരാപുരത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30-ന് നടക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. വി.പി. സജീന്ദ്രന് എം.എല്‍.എ അധ്യക്ഷത വഹിക്കും. മുന്‍ മന്ത്രിമാരായ ടി.എച്ച്. മുസ്തഫ, പി.പി. തങ്കച്ചന്, ബെന്നി ബെഹനാന് എം.പി, ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ്, എല്‍ദോസ് കുന്നപ്പിള്ളി, എന്നിവര്‍ പങ്കെടുക്കുമെന്ന് മണ്ഡലം പ്രസിഡന്റ് കെ.വി. എല്‍ദോ അറിയിച്ചു.