ഇടുക്കി രൂപതാ ബിഷപ്പിനും 5 വൈദീകർക്കും കോവിഡ് സ്ഥിരീകരിച്ചു.
നെടിയശാല: ഇടുക്കി രൂപതാ ബിഷപ്പിനും അഞ്ച് വൈദീകർക്കും ബിഷപ്പ് ഹൗസിലെ ഒരു ജീവനക്കാനും കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴിയാണ് ഇവർക്ക് രോഗം പിടിപെട്ടത്. എല്ലാവരും കട്ടപ്പനയിലെ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിലാണ്.ഈ കഴിഞ്ഞ ദിവസങ്ങളിൽ രൂപത ഓഫീസിൽ വന്നു പോയ ആളുകൾ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും ഇടുക്കി രൂപത പി.ആർ.ഒ അറിയിച്ചു.