കച്ചേരിത്താഴത്ത് മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു.
മൂവാറ്റുപുഴ:കച്ചേരിത്താഴത്ത് മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു.യാത്രക്കാർ നിസാര പരിക്കോടെ രക്ഷപെട്ടു.ഇന്ന് വൈകുന്നേരം നാലരയോടെ കച്ചേരിത്താഴം പാലത്തിനു സമീപമായിരുന്നു അപകടം.
മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ
ബിഒസി ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്.മറ്റൊരു കാർ റോഡ് മുറിച്ചു കടക്കുന്നതിനായി ഏറ്റവും മുന്നിൽ പോയ പിക്കപ്പ് വാൻ നിർത്തി.ഇതുകണ്ട് തൊട്ടു പിന്നിലെത്തിയ സ്വിഫ്റ്റ് കാറും നിർത്തി.എന്നാൽ രണ്ട് വാഹനങ്ങൾക്കും പിന്നിലായി എത്തിയ ഇന്നോവ കാർ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ നടുവിലായിരുന്ന സ്വിഫ്റ്റ് കാർ പിക്കപ്പ് ഇലേക്കും ഇടിച്ചു.അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.മൂവാറ്റുപുഴയിൽ നിന്നും പോലീസ് എത്തി ക്രയിൻ സഹായത്തോടെ വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല.