അമേരിക്കയിൽ ഭർത്താവിന്റെ കുത്തേറ്റ് പിറവം സ്വദേശിനിയായ നേഴ്സ് മരിച്ചു.

 

ഫ്ലോറിഡ:അമേരിക്കയിൽ ഭർത്താവിന്റെ കുത്തേറ്റ് പിറവം സ്വദേശിയായ നേഴ്സ് മരിച്ചു. കോറല്‍ സ്പ്രിങ്സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന പിറവം മരങ്ങാട്ടിൽ  മെറിന്‍ ജോയ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്.ഇപ്പോൾ മോനിപ്പിള്ളിയിലാണ് സ്ഥിര താമസം മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

ഭര്‍ത്താവ് വെളിയനാട് മണ്ണൂത്തറ നെവിന്‍ എന്ന് വിളിക്കുന്ന ഫിലിപ്പ് മാത്യു ആണ് മെറിനെ കൊലപ്പെടുത്തിയത്.ഇയാൾ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റി ഇറക്കി കൊലപ്പെടുത്തുകയായിരുന്നു. നെവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ജൂലൈ 28ന് രാവിലെ ഏഴരയോടെ ഡ്യൂട്ടി പൂര്‍ത്തിയാക്കിയ ശേഷം മെറിൻ വീട്ടിലേക്ക് മടങ്ങാന്‍ കാർ പാര്‍ക്കിങ് സ്ഥലത്തെത്തിയിരുന്നു. അവിടെ കാത്തുനിന്ന നെവിന്‍ ഭാര്യയെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോ​ഗിച്ച്‌ പലതവണ കുത്തി. കുത്തേറ്റ് നിലത്തുവീണ യുവതിയുടെ ദേഹത്ത് കൂടി കാര്‍ ഓടിച്ച്‌ കയറ്റുകയായിരുന്നു. അക്രമം കണ്ട് ഓടിയെത്തിയവര്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: Content is protected !!