റോഡ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടത്തില്‍പെട്ട രണ്ടുപേരെയും രക്ഷിച്ചു
പിറവം: മണീട് വെട്ടിത്തറയില്‍ റോഡ് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടത്തില്‍പെട്ട രണ്ടുപേരെയും രക്ഷിച്ചു. ഏലപ്പാറ സ്വദേശി വേണു (60), വണ്ണപ്പുറം സ്വദേശി പട്ടേക്കുടി രാജന് (58) എന്നിവരാണ് മണ്ണിനടിയില്‍പെട്ടത്. ഇന്ന് രാവിലെ 10 ഓടെയാണ് വെട്ടിത്തറ കണിക്കന്ഞ്ചേരി കടവിന് സമീപമുള്ള പുഴയോരത്ത് റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഇരുവരും അപകടത്തില്‍പെട്ടത്. നാട്ടുകാരാണ് ഒരാളെ ആദ്യം രക്ഷിച്ചത്. മറ്റൊരാളെ അഗ്നിശമന സേനയും പുറത്തെടുത്തു. പുറത്തെടുത്ത ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.