മഞ്ഞപെട്ടിയിൽ ഉണ്ടായ ബൈക്കപകടത്തിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു.

 

പെരുമ്പാവൂർ:ഇന്നലെ മഞ്ഞപ്പെട്ടിയിൽ നടന്ന ബൈക്കപടത്തിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു. മഞ്ഞപ്പെട്ടി പെട്രോൾ പമ്പിന്റെ മുമ്പിൽ ഇന്നലെ ഏഴോടെയായിരുന്നു അപകടം.അപകടത്തിൽ മാറമ്പള്ളി കുന്നത്തുകര എള്ള്‌വാരം ഇബ്രാഹിമിന്റെ മകൻ ബിലാൽ (21) തൽക്ഷണം മരിച്ചിരുന്നു. ഇന്ന് രാവിലെ 10 നാണ് ബൈക്കിലുണ്ടായിരുന്ന മാറമ്പിള്ളി കല്ലേകുഴി വീട്ടിൽ നാദിർഷ മകൻ അറഫാത്ത് (21) ഗുരുതര പരിക്കോടെ ചികിത്സയിലായിരിക്കെ മരിച്ചത്. രാജഗിരി ആശുപത്രിയിൽ നിന്ന് ആസ്റ്റർ മെഡിസിറ്റിയിലേക്ക് കൊണ്ട് പോയിരുന്നു. ബൈക്കിൽ ഇരുവരും പെരുമ്പാവൂർ ഭാഗത്തേക്ക് പോകവെ എതിരെ വന്ന കാറിലിടിക്കുകയായിരുന്നു മാറംമ്പിള്ളി കോളജ് ഡിഗ്രി മൂന്നാം വർഷ പoനം കഴിഞ്ഞിറങ്ങിയതാണ് ഇരുവരും.

https://www.facebook.com/343866032770921/posts/865827583908094/

 

Back to top button
error: Content is protected !!