എസ്എന്‍ഡിപി യോഗം കടാതി ശാഖ: ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ മൂന്നാം വാര്‍ഷികാഘോഷം 28ന്

മൂവാറ്റുപുഴ: എസ്എന്‍ഡിപി യോഗം കടാതി ശാഖയില്‍ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ മൂന്നാം വാര്‍ഷികാഘോഷം ഏപ്രില്‍ 28ന്. വിഗ്രഹപ്രതിഷ്ഠ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 21ന് വൈകിട്ട് നാലിന് ശാഖാ പരിധിയില്‍ വിളംബര ഘോഷയാത്ര നടത്തപ്പെടും. 27ന് വൈകിട്ട് ആറിന് കടാതി എല്‍.പി സ്‌കൂള്‍ പരിസരത്തില്‍ നിന്നും താലപ്പൊലിയോടുകൂടി എതിരേല്‍പ്പ് നടക്കും. 28ന് രാവിലെ എട്ടിന് ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രം മേല്‍ശാന്തി രാജേഷിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശേഷാല്‍ ഗുരുപൂജയും പ്രാര്‍ത്ഥനയും നടത്തപ്പെടും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം യൂണിയന്‍ പ്രസിഡന്റ് വി.കെ നാരായണന്‍ ഉദ്ഘാടനം ചെയ്യും. യൂണിയന്‍ സെക്രട്ടറി എ.കെ അനില്‍കുമാര്‍ ഭിന്നശേഷി സൗഹൃദ പെന്‍ഷന്‍ ഉദ്ഘാടനവും, യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എന്‍ രമേശ് ഡൈനിംഗ് ടേബിള്‍ സമര്‍പ്പണ ഉദ്ഘാടനവും, പ്രമോദ് കെ തമ്പാന്‍ പ്രാര്‍ത്ഥന ഹാളിലെ ചൂട് കുറയ്ക്കാനുള്ള നൂതന സംവിധാന സമര്‍പ്പണവും നിര്‍വഹിക്കും. ശാഖ പ്രസിഡന്റ് കെ.എസ് ഷാജി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ യൂണിയന്‍ പ്രസിഡന്റ് പി.എന്‍ പ്രഭ അനുഗ്രഹപ്രഭാഷണവും, കെ.എന്‍ തങ്കപ്പന്‍ മുഖ്യപ്രഭാഷണവും നടത്തും. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് കുടുംബാഗങ്ങളുടെയും, കുട്ടികളുടെയും വിവിധ കലാപരിപാടികളും, ഗാനമേളയും അരങ്ങേറും

 

Back to top button
error: Content is protected !!