സാജിത സീതി; ജില്ലാ പ്രവാസി സഹകരണ സംഘം പ്രസിഡന്റ്

മൂവാറ്റുപുഴ: എറണാകുളം ജില്ലാ പ്രവാസി ഹരിത സഹകരണ സംഘം പ്രസിഡന്റായി സാജിത സീതിയേയും, വൈസ്പ്രസിഡന്റായി കെ.പി.മുഹമ്മദിനെയും, ഹോണററി സെക്രട്ടറിയായി അജുമാറാട്ടിലിനെയും തെരഞ്ഞെടുത്തു. സംഘം ഭരണ സമിതിയിലേയ്ക്ക് കെ.കെ.അലി, സി.കെ.ബീരാന്‍, സലീം എടയപ്പുറം, അന്‍വര്‍ കൈതാരം, വി.എം.നാസ്സര്‍, പി.സി.രാജന്‍, പി.എം.ഷമീര്‍, സിംപിള്‍ സിദ്ദീഖ്, ഷെരീഫ അലിയാര്‍ നദീറ ഹുസൈന്‍ എന്നിവരെയും തെരഞ്ഞെടുത്തു. സഹകരണ വകുപ്പ് യൂണിറ്റ് ഇന്‍സെപക്ടര്‍ പി.എന്‍.ബിജു വരണാധികാരിയായിരുന്നു. സംഘം നയമോപദേശകനായി അഡ്വ.കെ.എം.ഹസ്സൈനാര്‍, ഇന്റേണല്‍ ഓഡിറ്റര്‍മാരായി കെ.എം.ഹസൈനാര്‍, അന്‍വര്‍ സാദിഖ്, സലീം മുക്കുണ്ണി എന്നിവരെയും പ്രസിഡന്റ് സാജിത സീതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രഥമ യോഗം തെരഞ്ഞെടുത്തു. സംഘം സ്ഥാപക പ്രസിഡന്റായിരുന്ന മടത്തോടത്ത് അബൂബക്കര്‍ ഹാജിയുടെ സ്മരണാര്‍ത്ഥം ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഭ്യാസ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങളെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുല്‍ മജീദ്, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് സി.കെ.ബീരാന്‍, മുന്‍പ്രസിഡന്റ് കെ.കെ.അലി, അഡ്വ.കെ.എന്‍.ഹസൈനാര്‍, എം.എം.സീതി എന്നിവര്‍ അനുമോദിച്ചു.

