യുവദീപ്തി-കെ സി വൈ എം മുവാറ്റുപുഴ ഫൊറോനാ ക്രിസ്മസ് ആഘോഷം ഇന്ന് .

മുവാറ്റുപുഴ:-യുവദീപ്തി- കെ സി വൈ എം മുവാറ്റുപുഴ ഫൊറോനായുടെ ക്രിസ്മസ് ആഘോഷം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് മാറാടി സെന്റ് ജോർജ് പളളിയിൽ നടക്കും.പൊതുയോഗസമ്മേളനം മാറാടി ഇടവക വികാരി ഫാ.മാത്യു ചാമക്കാലായിൽ
ഉത്ഘാടനം ചെയ്യും.തുടർന്ന് കരോൾ ഗാന മത്സരവും,പപ്പാ മത്സരത്തിനുമായി ഫൊറോനായിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രവർത്തകർ മാറ്റുരക്കും.

