നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
![](https://i0.wp.com/www.muvattupuzhanews.in/wp-content/uploads/2024/02/WhatsApp-Image-2024-02-12-at-5.25.57-PM.jpeg?resize=450%2C253&ssl=1?v=1707738971)
കോലഞ്ചേരി: നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. തിരുവാണിയൂര്‍ പുതുശേരിക്കുഴി ശ്രീജിത്ത് കൃഷ്ണന് (35) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറോടെ പഴുക്കാമറ്റത്ത് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ചേര്‍ന്ന് ശ്രീജിത്തിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ: ശ്രീജ. മക്കള്‍: ജാന്‍വി, ജുവാന്‍