പാണംകുഴിയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽ പെട്ട് മരിച്ചു

പെരുമ്പാവൂര്‍: പെരിയാറിലെ പാണംകുഴിയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. കാക്കനാട് നിന്ന് എത്തിയ ആറംഗ സംഘത്തില്‍ ഉണ്ടായിരുന്ന കാക്കനാട് നിലംപതിഞ്ഞി മുകളില്‍ തുരുത്തികുന്നേല്‍ അര്‍ജുന്‍ (22) ആണ് മരിച്ചത്. മൂന്ന് ബൈക്കുകളിലായാണ് സംഘം എത്തിയത്. പുഴയുടെ മധ്യഭാഗത്താണ് യുവാവ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മുങ്ങിയെടുത്ത മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പിതാവ്: കുസുമന്‍. മാതാവ്: മിനി. സഹോദരങ്ങള്‍: വിഷ്ണു, ദേവു.

 

Back to top button
error: Content is protected !!