ലോക്‌സഭ തെരഞ്ഞെടുപ്പ്: നിര്‍മല ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 49-ാം നമ്പര്‍ ബൂത്ത് നിയന്ത്രിക്കാന്‍ വനിതകള്‍

മൂവാറ്റുപുഴ:ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വനിതകള്‍ കരുത്ത് തെളിയിക്കുന്ന പോളിംഗ് ബൂത്തുകളില്‍ ഒന്ന് മൂവാറ്റുപുഴയിലും. നാളെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ നിര്‍മല ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കിയിരിക്കുന്ന പോളിംഗ് സ്‌റ്റേഷനിലെ 49-ാം നമ്പര്‍ ബൂത്താണ് പൂര്‍ണ്ണമായും വനിതകള്‍ നിയന്ത്രിക്കുന്നത്. ജില്ലയില്‍ വനിതകള്‍ നിയന്ത്രിക്കുന്ന 28 ബൂത്തുകളില്‍ ഒന്നാണ് ഇത്. നാല് വനിതാ ജീവനക്കാരാണ് ബൂത്തിനെ നിയന്ത്രിക്കാന്‍ ഒരുങ്ങുന്നത്. ബൂത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും വനിതകളായിരിക്കും. 1300 വോട്ടര്‍മാരാണ് നാളെ വോട്ട് രേഖപ്പെടുത്താനായി ബൂത്തിലെത്തുക. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളുമൊരുക്കി ബൂത്തിലെ പോളിംഗ് സുഗമമാക്കാന്‍ വനിതാ ഉദ്യോഗസ്ഥര്‍ തയ്യാറാണ്.

Back to top button
error: Content is protected !!