ഒന്നരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

പെരുമ്പാവൂര്‍: ഒന്നരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ആസാം സ്വദേശി റൂഹുല്‍ അമീന്‍ (44), ബീഹാര്‍സ്വദേശി സുരേന്ദ്ര പട്ടേല്‍ (56) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. ഒക്കല്‍ കാരിക്കോട് ഭാഗത്ത് വീട് വാടകയ്ക്ക് എടുത്തായിരുന്നു മയക്ക്മരുന്ന് വ്യാപാരം. മുറിക്കകത്ത് പ്രത്യേക അറയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആസാമില്‍ നിന്നും തീവണ്ടി മാര്‍ഗമാണ് കഞ്ചാവ് എത്തിച്ച് ചെറിയ പൊതികളാക്കി രണ്ടായിരം രൂപയ്ക്കാണ് വില്‍പ്പന നടത്തുന്നത.് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും മലയാളികളായ യുവാക്കള്‍ക്കിടയിലുമാണ്് ഇവര്‍ വില്‍പന നടത്തിവന്നിരുന്നത്. പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികള്‍. എ.എസ്.പി മോഹിത് റാവത്ത് ന്‍സ്‌പെക്ടര്‍ കെ.എം.രാജേഷ്, എസ്.ഐമാരായ വി.വിദ്യ, ഒ.എ.രാധാകൃഷ്ണന്‍ .എസ്.ഐ പി.എ.അബ്ദുല്‍ മനാഫ് സീനിയര്‍ സി പി ഒ മാരായ ടി.എന്‍.മനോജ് കുമാര്‍ ടി.എ.അഫ്‌സല്‍, ബെന്നി ഐസക് എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

 

Back to top button
error: Content is protected !!