കനത്ത മഴയും കാറ്റിനെയും തുടര്‍ന്ന് വ്യാപകനാശം

കൂത്താട്ടുകുളം: കനത്ത മഴയും കാറ്റിനെയും തുടര്‍ന്ന് വ്യാപകനാശം. കൂത്താട്ടുകുളം ഇടയാര്‍ റോഡില്‍ വളപ്പ് അക്യുടേറ്റിന് സമീപം വൈദ്യുതി പോസ്റ്റിനു മുകളിലേക്ക് ബദാം മരം ഒടിഞ്ഞുവീണ് വൈദ്യുതി നിലച്ചു. ഇന്നലെ വൈകുന്നേരം 6.15 ആണ് സംഭവം. ഒഴിഞ്ഞു വീണ മരത്തിന്റെ ചുവട്ടില്‍ ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്തിട്ട് ഉണ്ടായിരുന്നെങ്കിലും വാഹനത്തിന് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ല. വളപ്പില്‍ അത്താനിക്കല്‍ പുത്തന്‍പുരയില്‍ ജോയ് വര്‍ഗീസിന്റെ വീടിനു മുന്‍വശം തേക്ക് മരം ഒടിഞ്ഞുവീണു.

Back to top button
error: Content is protected !!